Wednesday, February 14, 2007

ഇനി നിനക്ക്..


ഒരു വേലിപ്പടര്‍പ്പു മുഴുവന്‍
ചികഞ്ഞിട്ടും;
ഒരു കാക്കപ്പൂ കണ്ടെടുക്കാന്‍
കഴിയാത്ത ഞാന്‍..

എന്റെ കണ്ണും കാഴ്ചയും,
എരിയുന്ന മനസ്സിന്റെ മന്ത്രണങ്ങളും
പകലിന്റെ കിനാവും
രാവിന്റെ ഹ്രിദയ രക്തവും
ഇനി നീ സ്വീകരിക്കുക..!


(മെയ് 2001)

2 comments:

mumsy-മുംസി said...

ആദ്യത്തെ കമന്റ് എന്റേതാണെന്നതില്‍ അഭിമാനമുണ്ട്. നല്ല കൊച്ചു കവിത

Jobish Pachat said...

നന്ദി മുംസി.. ഇതായിരുന്നില്ലെ ഈ അക്ഷരങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍..!