ദിവസങ്ങള്‍..
നിമിഷങ്ങള്‍ കണ്ണികളിണക്കി
ബലവത്താക്കിയ നിന്നില്‍
ഞാന്‍ മുഖമമര്ത്തുകയാണ്..
കണ്ണുനീരില്‍ നനഞ്ഞ്,
ബലമറ്റു പൊവാതെ നീ വളരുക..!
നിനക്കുള്ള ദാഹനീരാകട്ടെ-
എന്റെ തപ്താശ്രുക്കള്‍
നിന്റെ പ്രത്യാശയുടെ നീരുറവയാകട്ടെ-
ഈമിഴിത്തുമ്പുകള്..
നിനക്കായുള്ള പ്രാര്‍ഥനയാവട്ടെ,
എന്റെ സങ്കല്‍പ്പങ്ങള്‍..
നിനക്കു വേണ്ടിയാവട്ടെ,
ഈ ജീവിതം തന്നെയും..!
നീ...
നീ സ്വഛന്ദമൊഴുകുന്ന പുഴ..
ഇളം കാറ്റു മന്ദഹസിക്കുന്നത്
നിന്റെ ചൊടികളില്‍..
മഴ പരിഭവം പറഞ്ഞു പുണരുന്നതും നിന്നെ..!
ഇനി നീ നാണം മറയ്ക്കുക..
ഈ മഴ നൂലിഴകളാല്‍
ഒരു പട്ടുവസ്ത്രം തീര്‍ക്കുക..
നിന്റെ കുളിരുള്ള പുതപ്പാല്‍
എന്നെയും മൂടുക.. !
പിന്നെ നമുക്ക്,
കരയുന്ന മേഘത്തിന്റെ
പുറമേറി സാന്ത്വനം ചൊല്ലാം..!
(മെയ് 2001)
2 comments:
jobish
"അറിയാതെ കുറിച്ചു പൊയ തെറ്റുകളാണ് ഇപ്പൊ 'ഡിജിറ്റല്‍' ആയിരിക്കുന്നത്.. ഇപ്പൊ എഴുത്തൊക്കെ വറ്റി..നല്ല വരള്‍ച്ച..! മഴ പെയ്യുമായിരിക്കും അല്ലെ..??"
അറിയാതെ കുറിച്ചു പോയ തെറ്റുകള്‍ വളരെ നന്നായി തോന്നുന്നു.വരള്‍ച്ചയൊക്കെ മാറ്റി മര്യാദയ്ക്ക് തുടര്‍ന്നെഴുതൂ.
എനിക്കിഷ്ടപ്പെട്ടു.
നന്ദി സതീഷ്..'ദിവസങ്ങള്‍' കണ്ടു. നന്നായിരിക്കുന്നു. മുഴുവന്‍ വായിക്കട്ടെ, എന്നിട്ടെഴുതാം..
Post a Comment