Friday, February 16, 2007

രാത്രി..


രാത്രി; പൂമുഖത്തൊരു
നിശാഗന്ധിപ്പൂ വിടര്‍ത്തി
നിഴലും നിലാവുമിഴ
ചേരുമൊരു പട്ടു ചേല ചുറ്റി
നിത്യതയെഴുമൊരു
നിശ്ചല ചിത്രമായി
നിര്‍മലമൊരു നിശ്ശബ്ദ സംഗീതമായി
നിത്യകന്യകേ നീ വന്നുവൊ..?
സ്മ്രിതിഗന്ധവാഹിയാം മാരുതനുതിരുന്നു
നിന്റെ നിശ്വാസമായി,
മ്രിദുപല്ലവിയാം പടര്‍മുല്ല
ഋതുമതിയാവുന്നു നിന്റെ സ്വപ്നങ്ങളില്‍..
ഏതു മൌനരാഗത്തിന്‍ പൊരുള്‍
തേടി നീയലയുന്നു ?
നിത്യദുഃഖമേവുമീ
താരാട്ടമ്മയാവുന്നു..!
മുഗ്ധയാമൊരു താപസകന്യയെപ്പൊല്‍
നീയാര്‍ക്കായി വ്രതം കൊള്‍വൂ ?
നിലാവിന്‍ പുന്ചിരിച്ചാര്‍ത്താല്‍
പ്രണയവിവശയായി ആരൊടു സല്ലപിക്കുന്നു..!
നീയാരുടെ സ്വപ്നമായി വിടരുന്നു,
നിന്നിലൂടായിരം പൂക്കള്‍ വിടര്‍ത്തുന്നു..!
നിഴല്‍ച്ചിത്രങ്ങളിളക്കിയാരെ ഭയപ്പെടുത്തുന്നു,
നീയാര്‍ക്കായി ന്രുത്തമാടുന്നു..?
കേവലഭയത്തിന്നൊരു
നുള്ളു കുങ്കുമം ചിന്തി
നീയെന്തിനെന്നില്‍ പടരുന്നു;
കരിനീല മിഴിയെഴുതുന്നു..!
മാറില്‍ കിടത്തി താരാട്ടു ചൊല്ലിയീ-
ലൊകത്തെയുറക്കി നീയാരെ
മുലയൂട്ടി വളര്‍ത്തുന്നു...?
നിന്‍ മടിത്തട്ടിലെയുണ്ണി
വളര്‍ന്നു പകലായിത്തീരവേപ്പിന്നെ-
ഹേ രാത്രി !
നീയെങ്ങു പൊയി മറയുന്നു..!


(ആഗസ്ത് 2001)

2 comments:

G.MANU said...

നിന്‍ മടിത്തട്ടിലെയുണ്ണി വളര്‍ന്നു പകലായിത്തീരവേപ്പിന്നെ-ഹേ രാത്രി ! നീയെങ്ങു പൊയി മറയുന്നു..!


good mashe

വിഷ്ണു പ്രസാദ് said...

കവിതയുണ്ട് ഉള്ളില്‍...രചനാ ശൈലി വികസിക്കേണ്ടിയിരിക്കുന്നു.പുതിയ കവിതകള്‍ വായിക്കൂ.